ഇനിയുമൊരു രാത്രി

“അമ്മൂ, ഞാന്‍ പോവുകയാണ്.
കരയരുത്. സമൂഹം എന്ന അഴുക്കുചാലിന്റെ കഴുത്തില്‍ക്കൂടിയാണ് ഞാനീ കയര്‍ കോര്‍ത്തിരിക്കുന്നത്. ടിബറ്റില്‍ ബുദ്ധമതവിശ്വാസികള്‍ ആത്മഹത്യ ഒരു സമരമാര്‍ഗമായി സ്വീകരിക്കുന്നതിനെക്കുറിച്ച് അന്നു നീയെന്നോട് പറഞ്ഞിരുന്നില്ലേ? ഇതെന്റെ സമരമാണ്. ഞാനും ഞാന്‍ തൂങ്ങിക്കിടക്കുന്ന ഈ കയറും ഒരു പ്രതീകമാകണം. മുന്നറിയിപ്പാകണം.
അമ്മൂ,
നീയാണെന്റെ ജീവിതത്തിലെ ആദ്യപ്രണയം.
ഇപ്പോള്‍, അവസാനത്തേതും.”

പൊട്ടിയ ഹൃദയത്തോടെ, ഇടറുന്ന കൈകളോടെ ഈ ആത്മഹത്യക്കുറിപ്പ് അമ്മു വായിക്കുന്നതിനും ഒരു വര്‍ഷം മുന്‍പായിരുന്നു അവര്‍ രണ്ടുപേരും ആദ്യമായി കണ്ടുമുട്ടിയത്. ആ കുറിപ്പ് വായിച്ചുതീര്‍ത്ത് ബോധരഹിതയായി താഴെ വീണ് മൂന്നുമാസങ്ങള്‍ക്കു ശേഷമാണ്, ഇന്ന് രാത്രി തന്റെ കിടക്കയിലിരുന്നുകൊണ്ട് അമ്മു മീനുവിനോട് കയര്‍ത്തത്.
“മൂന്നു മാസം! ഞാന്‍ നേരാംവണ്ണം ഒന്നുറങ്ങിയിട്ടില്ല ഇക്കാലത്തിനിടയില്‍. അറിയാമോ?”
മീനു പതുക്കെ പുഞ്ചിരിച്ചു.
“അന്ന് നമ്മള്‍ ആദ്യമായി സംസാരിച്ചപ്പോഴും നീ പറഞ്ഞത് ഇതേ വാക്കുകളായിരുന്നു. ഓര്‍മ്മയുണ്ടോ?” Continue reading ഇനിയുമൊരു രാത്രി

ഋതുക്കളും ഭൂമിയുടെ അച്ചുതണ്ടിന്റെ ചെരിവും

സ്വിറ്റ്സര്‍ലാന്റില്‍ താമസം തുടങ്ങിയിട്ട് മാസം നാലായി. ഞാന്‍ ഈ ബ്ലോഗിന്റെ പടി കണ്ടിട്ട് അതിലും കൂടുതല്‍ കാലമായി. ഇവിടെ ഇപ്പോള്‍ തണുപ്പുകാലമാണ്. കോഴിക്കോടായിരുന്നപ്പോള്‍ താപനില 19 ഡിഗ്രി സെല്‍ഷ്യസില്‍ താഴ്ന്നാല്‍ ഞാന്‍ തണുത്തു വിറച്ച് പുതച്ചുകിടക്കുമായിരുന്നു, കാന്‍പൂര്‍ എത്തിയപ്പോള്‍ ആ തണുപ്പൊന്നും പ്രശ്നമല്ലാതായി. കാന്‍പൂരിലെ തണുപ്പും ഇനി കാര്യമായി എടുക്കേണ്ടി വരാത്ത അവസ്ഥയിലാണ് ഇപ്പോള്‍ ഇവിടത്തെ കാര്യം. “കഹാനി അഭി ഭീ ബാകീ ഹേ ഭായ്” എന്നാണ് ലാബില്‍ കൂടെയുള്ളവര്‍ പറയുന്നത്, ഡിസംബര്‍-ജനുവരി ആകുമ്പോഴേക്ക് എന്നെ വീട്ടിലേക്ക് പാഴ്സല്‍ അയക്കേണ്ട ഗതി വരാതിരുന്നാല്‍ മതിയായിരുന്നു. ഇതെന്താണ് വടക്കോട്ട് ചെല്ലും തോറും തണുപ്പുകാലം ഇങ്ങനെ കടുത്തതാകുന്നത്? സൂര്യനു ചുറ്റുമുള്ള ഭൂമിയുടെ പരിക്രമണവും ഭൂമിയുടെ അച്ചുതണ്ടിന്റെ ചെരിവുമാണ് ഋതുക്കള്‍ക്ക് കാരണമാകുന്നതെന്ന് സ്കൂളില്‍ പഠിക്കുന്നതാണല്ലോ. ഈ ആശയമുപയോഗിച്ച് അത്ര കഠിനമല്ലാത്ത കണക്കുകൂട്ടലുകളിലൂടെ അക്ഷാംശവും ഋതുക്കളും തമ്മിലുള്ള ബന്ധം മനസ്സിലാക്കാന്‍ ശ്രമിക്കുകയാണ് ഈ പോസ്റ്റിന്റെ ലക്ഷ്യം. Continue reading ഋതുക്കളും ഭൂമിയുടെ അച്ചുതണ്ടിന്റെ ചെരിവും

തിരോധാനം

അവളെ കാണാതായി.

അതായിരുന്നു സത്യം. അതു മാത്രം. അതിനു മുന്‍പും പിമ്പുമുള്ളതെല്ലാം മിഥ്യാധാരണകളോ ഭാവനാസൃഷ്ടികളോ മാത്രമായിരുന്നു. ഒളിച്ചോട്ടമായിരുന്നിരിക്കാം, തട്ടിക്കൊണ്ടുപോകലായിരുന്നിരിക്കാം, ബലാത്സംഗമായിരുന്നിരിക്കാം, അറുകൊലയായിരുന്നിരിക്കാം. ഇതില്‍ ഏതായിരുന്നാലും അതിലിത്രമാത്രം വാര്‍ത്താപ്രാധാന്യം നേടാന്‍ എന്താണുള്ളതെന്ന് ന്യായമായും ചിന്തിക്കാം – ഇതാദ്യമായിട്ടൊന്നുമല്ലല്ലോ ഒരു പെണ്‍കുട്ടിയെ കാണാതാകുന്നത്. Continue reading തിരോധാനം

ചന്ദ്രഗ്രഹണത്തിന്റെ ദൈര്‍ഘ്യം കണക്കുകൂട്ടാം

അങ്ങനെ ഞാനും ഒരു പൂര്‍ണ്ണഗ്രഹണം കണ്ടു. ഇതിന് പത്തിരുപത് കൊല്ലമെടുത്തു എന്നത് ജിവിതത്തിലെ ഒരു ട്രാജഡിയായി തോന്നുന്നു. ഏതായാലും ഗ്രഹണസംബന്ധിയായ ഒരു പോസ്റ്റിട്ട് ആഘോഷിച്ചേക്കാം എന്നു വിചാരിച്ചു 🙂

ജ്യോതിശാസ്ത്രപ്രതിഭാസങ്ങള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ അദ്ഭുതജനകമാണ്. എങ്കിലും ഇവയൊന്നും മാജിക്കല്ല. മിക്ക ജ്യോതിശാസ്ത്രപ്രതിഭാസങ്ങളെക്കുറിച്ചും (പ്രത്യേകിച്ച് സൗരയൂഥത്തിനുള്ളില്‍ നടക്കുന്നവയെക്കുറിച്ച്)  നമുക്ക് നല്ല ധാരണയുണ്ട്. ലളിതമായ ധാരണകള്‍ മാത്രമുപയോഗിച്ച് ചന്ദ്രഗ്രഹണത്തിന്റെ ഏകദേശദൈര്‍ഘ്യം കണക്കുകൂട്ടുന്നതെങ്ങനെയെന്ന് നോക്കാം.

Continue reading ചന്ദ്രഗ്രഹണത്തിന്റെ ദൈര്‍ഘ്യം കണക്കുകൂട്ടാം

മഴവര്‍ണ്ണങ്ങള്‍

ചിത്രം വരയ്ക്കുന്നത് മനുഷ്യനല്ല, ദൈവമാണ്.

നിറക്കൂട്ടുകളിലൊളിച്ചിരിക്കുന്ന വിസ്മയങ്ങളെ എനിക്ക് തുറന്നുകാട്ടിത്തരുമ്പോള്‍ പണ്ടെപ്പൊഴോ സിസ്റ്ററമ്മ പറഞ്ഞതാണ്. ഏറെ കാലമെടുത്തു എനിക്കാ ബോധ്യം വരാന്‍, തന്റെ ബ്രഷിന്റെ ചലനങ്ങള്‍ക്ക് ഒരിക്കലും ചിത്രകാരന്‍ ഉത്തരവാദിയല്ല. ചായം മുക്കിയ ബ്രഷുമായി എന്റെ കൈകള്‍ ചലിക്കുന്നത് മറ്റാരുടെയോ ഇംഗിതമനുസരിച്ചാണ്. എന്റെ ക്യാന്‍വാസില്‍ വര്‍ണ്ണങ്ങള്‍ വിരിയുന്നത് നിങ്ങളെപ്പോലെ അദ്ഭുതത്തോടെയേ എനിക്കും നോക്കിക്കാണാന്‍ സാധിക്കുകയുള്ളൂ. ഒടുവില്‍ ഏറ്റവും സുന്ദരമായ ഒരു ചിത്രം ജനിച്ചാലും അതിനെക്കുറിച്ച് സന്തോഷിക്കാനല്ലാതെ അഭിമാനിക്കാന്‍ എനിക്കാവില്ല.

ശാന്തമായ ഈ കടല്‍ത്തീരത്ത് ഇന്ന് ഞാന്‍ വന്നിരിക്കുന്നത് മഴയുടെ ചിത്രം വരയ്ക്കാനാണ്. എങ്കിലും വരച്ചുതീരുമ്പൊഴേക്കും അത് മറ്റെന്തൊക്കെയോ ആയിമാറുമെന്ന് എനിക്കറിയാം.

മഴയുടെ നിറമെന്താണ്?

Continue reading മഴവര്‍ണ്ണങ്ങള്‍

ഉപ്പിലിട്ട ചിന്തകള്‍